രണ്ട് പ്രതിഭാനിതരായ മാനേജേഴ്സിന്‍റെ പ്രതാപകാലം.റൈവല്‍റിക്ക് പുതിയ അര്‍ത്ഥം കൊടുത്തിരുന്ന മാച്ച് ആയിരുന്നു ആഴ്സണല്‍ vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കീനും വിയേരയും യുദ്ധം നയിക്കുന്ന ക്യാപ്റ്റന്‍സ്. മാറ്റ് കൂട്ടാന്‍ റൂഡ് വാന്‍ നിസ്റ്റല്‍ റൂയ്, ഗിഗ്ഗ്സ്, സ്കോള്‍സ്, നെവില്‍, കിയോണ്‍, റേ പാര്‍ലര്‍,ഹെന്‍റീ. നാട്ടിലെ രണ്ടു പ്രമാണികള്‍ തമ്മില്‍ തല്ലി തീര്‍ക്കുന്ന ഒരു മത്സരം പോലെ ആയിരുന്നു ഇത്. രഞ്ജിത്തിന്‍റെ പടം പോലെ ഹരം കൊള്ളിക്കുന്നതും,രോമാഞ്ചമേകുന്നതുമായ ഡയലോഗുകളും,അടിയും ഒക്കെ നിറഞ്ഞ ഒരു പക്കാ എന്‍റെര്‍ട്ടൈനര്‍.
2003-04 സീസണ്‍. സെപ്റ്റമ്പര്‍ 21. ”ബാറ്റില്‍ ഓഫ് ഓള്‍ഡ് ട്രാഫോര്‍ഡ്” എന്നറിയപ്പെടുന്നു ആയുണൈറ്റഡ്-ആഴ്സണല്‍ മത്സരം. ഇരു ടീമുകളും പതിവ് പോലെ കാര്‍ഡുകള്‍ വാങ്ങികൂട്ടി. 30 ഫൗളുകള്‍ നടന്ന ആ കളിയില്‍ അസ്വാഭാവികമായി ഒരു ട്വിസ്റ്റ്.
80-ാം മിനിറ്റ്. ഉയര്‍ന്ന ഒരു പന്തിന് വേണ്ടി ചാടിയത് നിസ്റ്റല്‍ റൂയും വിയേരയും. കാല്‍മുട്ട് വിയേരയുടെ പുറത്തേക്ക് ചാഞ്ഞതോ മറ്റൊ ആഴ്സണല്‍ ക്യാപ്റ്റനെ ചൊടിപ്പിച്ചു. നിലത്ത് വീണ വിയേര നിസ്റ്റല്‍ റൂയെ ചവിട്ടാന്‍ തുനിഞ്ഞു. ഒഴിഞ്ഞു മാറിയ നിസ്റ്റല്‍ റൂക്ക് കോണ്ടാക്റ്റ് ഇല്ലാഞ്ഞിട്ടും ചവിട്ടാന്‍ തുനിഞ്ഞതിന് വിയേരക്ക് രണ്ടാം യെല്ലോ. തുടങ്ങി പൂരം. കളി പുരോഗമിച്ചു. 90-ാം മിനിറ്റ്. നെവില്ലിന്‍റെ ക്രോസ്സ്. ഹെഡ് ചെയ്യാന്‍ ചാടിയത് കിയോണും ഫോര്‍ലാനും. കിയോണ്‍ ചാടിയതിനൊപ്പം ഫോര്‍ലാനെ തള്ളിയിട്ടു എന്ന് യൂണൈറ്റഡ് അപ്പീല്‍. റഫറി സ്റ്റീവ് ബെന്നെറ്റ് സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. പെനാല്‍ട്ടി.എടുക്കാന്‍ വരുന്നത് വില്ലന്‍ പരിവേഷമുള്ള നിസ്റ്റല്‍ റൂയ്. വളരെ ശാന്തമായി സൈഡിലേക്ക് പെനാല്‍ട്ടി തട്ടി ഇടാറുള്ള നിസ്റ്റല്‍ റൂയെ പ്രെഷ്ര്‍ കൈപ്പിടിയില്‍ ആക്കിയിരുന്നിരിക്കണം. പതിവിലും വിപരീതമായി പന്താഞ്ഞടിച്ച ഡച്ച് മജീഷ്യന് പിഴച്ചു. ക്രോസ്ബാറിനടിച്ച് പന്ത് പുറത്തേക്ക് പോയപ്പോള്‍,നിസ്റ്റല്‍ റൂയ്ക്ക് നേരെ കിയോണ്‍ അലറീ എത്തി.മത്സരം 0-0. ഫൈനല്‍ വിസില്‍ മുഴങ്ങിയതും കിയോണ്‍,പാര്‍ലര്‍,കോള്‍,ലോറന്‍ എന്നിവര്‍ പാഞ്ഞ് ചെന്ന് നിസ്റ്റല്‍ റൂയെ വട്ടമിട്ടു. തെറിവിളികൊണ്ടും കയ്യേറ്റം ചെയ്തും അയാളെ പൊതിഞ്ഞു. ഗിഗ്ഗസും റൊണാള്‍ഡോയും ഇടപെട്ടു. ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നടക്കുന്ന നിസ്റ്റല്‍ റൂയെ കണ്ട് നൊമ്പരപ്പെടാത്ത ഒറ്റ യുണൈറ്റഡ് ഫാന്‍ ഉണ്ടാവില്ല.
വെങ്ങര്‍ നിസ്റ്റല്‍ റൂയെ ”ചീറ്റ്” എന്ന് വിളിക്കുകയും. ഫെര്‍ഗി നിസ്റ്റല്‍ റൂയെ ഡിഫന്‍റ് ചെയ്തും സംസാരിച്ചു.
ഫൈനിന്‍റെയും ബാനിന്‍റെയും ഘോഷയാത്ര ആയിരുന്നു പിന്നീട്. ആഴ്സണല്‍ പ്ലയേഴ്സിന് ബാനും ഫൈനും. ഗിഗ്ഗ്സിനും റോണാള്‍ഢോക്കും ഫൈന്‍. ആഴ്സണല്‍ ക്ലബ്ബിന് £175000 ഫൈന്‍ (FA നൽകിയ എക്കാലത്തെയും വലിയ പിഴ).
അന്ന് നിസ്റ്റല്‍ റൂയ് പെനാല്‍ട്ടി ഗോള്‍ ആക്കിയിരുന്നേല്‍ ”Invincibles” ഉണ്ടാവുമായിരുന്നില്ല. അവിടന്നങ്ങോട്ട് ഒറ്റ കളി തോല്‍ക്കാതെ ആഴ്സണല്‍ ഗോള്‍ഡന്‍ ട്രോഫി നേടി.യുണൈറ്റഡ് ആവട്ടെ FA കപ്പ് ചാമ്പ്യന്‍സും.
ആഴ്സണല്‍ എന്ന ഫുട്ബോള്‍ ക്ലബ്ബ് എത്ര പ്രൊഫഷണല്‍ ആണെന്ന് പിന്നീട് കണ്ടു. കളിക്കാരുടെ ചേഷ്ഠയും വെങ്ങറുടെ കമന്‍റ്സും മോശമായിരുന്നെങ്കിലും (വ്യക്തിപരമായ അഭിപ്രായം) പിന്നീട് ആ സീസണ്‍ ഒരു വിവാദവും ഉണ്ടാക്കാതെ ”ഫെയർ പ്ലേ അവാർഡ്” സ്വന്തമാക്കി ഗണ്ണേഴ്സ്.
ഓൾഡ് ട്രാഫോർഡ് യുദ്ധം-2 (ബഫറ്റ് യുദ്ധം)
ഇന്‍വിന്‍സിബിള്‍സായ ആഴ്സണല്‍ അടുത്ത സീസണ്‍ ഒാള്‍ഡ് ട്രാഫോര്‍ഡില്‍ എത്തിയത് ചരിത്രത്തിന്‍റെ പടിക്കല്‍ എത്തിക്കോണ്ടാണ്. 49 മത്സരം തോല്‍വിയറിയാതെ എത്തിയവര്‍ യുണൈറ്റഡിനെതിരെ കൂടെ തോക്കാതിരുന്നാല്‍ 50 എന്ന മാജിക്കല്‍ നമ്പറിലെത്താം. യുണൈറ്റഡ് ഫാന്‍സിനും ക്ലബ്ബിനും ഇത് തിരിച്ചടിക്കാനുള്ള അവസരവും. പ്രിവ്യൂവില്‍ ഒരു യുണൈറ്റഡ് ഫാന്‍ പറഞ്ഞത് ”They are unbeaten,not unbeatable” എന്നാണ്. അത്രക്കായിരുന്നു വിശ്വാസവും വാശിയും.
മത്സരം തുടങ്ങി പതിവ് പോലെ കഴിവും വാശിയും അരങ്ങ് വാണു. കാര്‍ഡുകള്‍ വന്ന് കൊണ്ടേ ഇരുന്നു.
73-ാം മിനിറ്റ്.
അതെ ഫുട്ബോള്‍ ചിലപ്പോള്‍ അങ്ങനെയാണ്. മുറിവേറ്റവനെ പകവീട്ടാന്‍ സഹായിക്കും. റൂണിയെ കാമ്പെല്‍ ഫൗള്‍ (വിവാദമായ) ചെയ്ത് പെനാല്‍ട്ടി വഴങ്ങി. അത് അവന്‍റെ നിമിഷമായിരുന്നു. പ്രകോപനത്തില്‍ പ്രതിഷേധിക്കാത്ത ആ ഡച്ച് ലെജെന്‍റിന്‍റെ നിമിഷം. ലേമാനെ കബിളിപ്പിച്ച് വലത് വശത്തേക്ക് പെനാല്‍ട്ടി അടിച്ചപ്പോള്‍, ഓൾഡ്ള്‍ ട്രാഫോര്‍ഡ് ഇരമ്പുകയായിരുന്നു. കമന്‍റേറ്റര്‍ പറഞ്ഞ വാക്കുകള്‍ ആ ഗോളിന്‍റെ മൂല്യം വ്യെക്തമാക്കുന്നു.
കണ്ണടച്ച് ആര്‍ക്കുന്ന നിസ്റ്റല്‍ റൂയെ ആരും മറക്കില്ല. Sweetness of Redemption. അതായിരുന്നു അന്ന് സ്വപ്നങ്ങളുടെ നാടകശാല കണ്ടത്. പിന്നീട് 90-ാം മിനിറ്റില്‍ റൂണി ഗോള്‍പട്ടിക പൂര്‍ത്തിയാക്കീ.
കളി കഴിഞ്ഞ് ഫെര്‍ഗിയുടെ ദേഹത്തേക്ക് ഒരു ആഴ്സണല്‍ പ്ലയേര്‍ പിസ്സ എറിഞ്ഞത് വിവാദമായി.(അതിലേക്ക് കടക്കുന്നില്ല).
ഇത്രയും ആക്കമുള്ള റൈവല്‍റി ആണ് യുണൈറ്റഡ്-ആഴ്സണല്‍ റൈവല്‍റി. കാലം കുറെ കഴിഞ്ഞ് 2013ല്‍ ഒരു ഫണ്ട് റൈസര്‍ ചടങ്ങില്‍ പ്രെസെന്‍റര്‍ വെങ്ങറോടും ഫെര്‍ഗിയോടും ചോതിച്ചു ”Could we now say that you two not only understand each other, but also like and respect each other?” യെസ് എന്ന മറുപടിക്ക് ശേഷം ”അടുത്ത കളി വരെ കാക്കു” എന്നാണവര്‍ പറഞ്ഞത്. ഓണ്‍ ഫീല്‍ഡില്‍ കടിച്ചു കീറുകയും,ഓഫ് ഫീല്‍ടില്‍ റെസ്പെക്റ്റും നിറയുന്ന ഇതു പോലുള്ള റൈവല്‍റിയല്ലെ THE BEST!!??
എഴുത്ത് : Niketh Govind Karumat
Published by